തിരുവനന്തപുരം :മതതീവ്രവാദവും, ഇടതുപക്ഷ തീവ്രവാദവും രാജ്യത്തിന് ഭീഷണിയാണെന്ന് ഡിജിപി സെന്‍കുമാര്‍. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടി വരുന്നുന്നതായും ഡിജിപി പറഞ്ഞു. ഐ പി എസ് തലത്തിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ ഉളളത്. താഴെത്തട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകളെങ്കില്‍ ഐപിഎസ് തലത്തില്‍ അത് നാല് ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരോടും സ്ത്രീകളോടും കുട്ടികളോടും ഏറ്റവും നന്നായി വേണം പോലീസുകാര്‍ പെരുമാറാനെന്നും തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.
പോലീസ് സേനയില്‍ തിരികെ എത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു. ക്രിമിനല്‍ സ്വഭാവമുളള ചില ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സേനയില്‍ മാത്രം ജോലി ചെയ്താല്‍ കൂപ മണ്ഡുകങ്ങളായി മാറും.
പൊലീസിനുള്ളില്‍ തന്നെ ഭീഷണി ഉയരുന്നുണ്ട്. അത് നിയന്ത്രിക്കണം. പൊലീസുകാര്‍ ആദ്യം നിയമം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.