കന്യാകുമാരി : അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരിയിലെ തക്കല കുമാര കോവിലിലായിരുന്നു വിവാഹം.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആര്‍ഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
നേരത്തെ ഇരുവരും തമ്മിലുള്ള പ്രണയം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പുസ്തകങ്ങളാണ് തങ്ങളെ ചേര്‍ത്തുവെച്ചതെന്ന് കെ.എസ് ശബരിനാഥും ദിവ്യ എസ് അയ്യരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്. നാളെ അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സത്ക്കാരം നടക്കും.