മുണ്ടക്കയം: തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസ്. തൊഴിലാളികള്‍ നല്കിയ പരാതിയിന്മേല് മുണ്ടക്കയം പോലീസാണ് കേസെടുത്തിരിക്കുന്നത്. മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
എസ്റ്റേറ്റിലെ ഭൂമി പുറത്തുനിന്നെത്തിയവര്‍ കൈയേറിയിരുന്നു. വിവരമറിഞ്ഞെത്തിയ തൊഴിലാളികളും ഭുമി കൈയറിയവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെ ഇവിടെ എത്തിയ പി.സി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കയര്‍ക്കുകയായിരുന്നു.
തനിക്കെതിരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആത്മരക്ഷാര്‍ത്ഥമാണ് താന്‍ തോക്ക് എടുത്തതെന്നും ഇതിന് ലൈസന്‍സ് ഉളളതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.