തൃശൂര്‍: മാല പൊട്ടിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന് ആണ് മരിച്ചത്.
ഇന്നലെയാണ് പാവറട്ടി പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വഴിയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കെ വിനായകനെ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആളു മാറിയതാണെന്ന് മനസിലായ പൊലീസ് ഇന്നലെ വൈകുന്നേരത്തോടെ യുവാവിനെ വിട്ടയച്ചിരുന്നു.
പൊലീസിന്റെ മര്‍ദ്ദനം കാരണമാണ് വിനായകന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.