ന്യൂഡല്‍ഹി : ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.
ക്രമസമാധാനം കാത്തു സൂക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കനും നടപടി എടുക്കേണ്ടത്തിന്റെ പ്രാഥമിക ചുമതല സംസ്ഥാന സര്ക്കാറിനാണുള്ളതെന്ന് ഇതേക്കുറിച്ച് സംസാരിക്കവേ കേന്ദ്ര അഭ്യന്തരസഹമന്ത്രി ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന എല്ലാം അക്രങ്ങള്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഗോരക്ഷയുടെ പേരില്‍ അക്രമം അഴിച്ചു വിടുന്നവരോട് വിട്ടുവീഴ്ച്ച പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ വ്യക്തമാക്കിയിരുന്നു.