പാലക്കാട്: റദ്ദാക്കിയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘം പാലക്കാട്ട് പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയിലാണ് ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി പത്തംഗ സംഘം പിടിയിലായത്. ഒരു മാസത്തിനിടെ പാലക്കാട് നടക്കുന്ന രണ്ടാമത്തെ നിരോധിത നോട്ട് വേട്ടയാണിത്.
തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിജോ, പാവറട്ടി സ്വദേശി പ്രസാദ്, കുട്ടനെല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്, കുഞ്ഞാണി സ്വദേശി മണി, പാലക്കാട് കൊഴിഞ്ഞാമ്പാറ
സ്വദേശികളായ സക്കീര്‍, ബാലസുബ്രഹ്മണ്യം കൊയമ്പത്തൂര് സ്വദേശികളായ സന്തോഷ് കുമാര്‍, യാസര്‍, മനോജ് കുമാര്‍, കോട്ടമേട്, കൊട്ടമേട് സ്വദേശി അബ്ബാസ് എന്നിന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരു കോടി പഴയ നോട്ടിന് പകരം പുതിയ 18 ലക്ഷം നോട്ട് തരാമെന്ന് പറഞ്ഞ് പോലീസ് ഇവരെ കുടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍, റദ്ദാക്കിയ നോട്ടുകള്‍ വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ മാറ്റിക്കൊടുക്കുന്ന ഏഴംഗ സംഘത്തെ അരക്കോടിയോളം രൂപയുമായി പോലീസ് പിടികൂടിയിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ തലശ്ശേരിയില്‍ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ കള്ളപ്പണവുമായി നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.