കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം 4,62,27,594 രൂപ. യാത്രക്കൂലി ഇനത്തിലാണ് ഇത്രയും തുക മെട്രോ നേടിയത്.
ഒരു മാസത്തെ കണക്കനുസരിച്ച് ശരാശരി 47,646 പേരാണ് മെട്രോയില്‍ ഒരു ദിവസം സഞ്ചരിക്കുന്നത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുതിപ്പ് രേഖപ്പെടുത്തി. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.
മെട്രോയെ രണ്ടും കൈയും നീട്ടി സ്വീകരിച്ച് യാത്രക്കാരോട് നന്ദി പറയുന്നതായും മെട്രോയും സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാത്രക്കാര്‍ കാണിച്ച ശ്രദ്ധയേയും സൂഷ്മതയേയും അഭിനന്ദിക്കുന്നതായും മെട്രോ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പ് നല്കുന്ന കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം 17 ാം തീയ്യതിയാണ് ഉദ്ഘാടനം ചെയ്തത്.