NewsGulf

ഉപാധികളില്‍ അയവുവരുത്തി സൗദി സഖ്യരാജ്യങ്ങള്‍

ദോഹ : ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധം അമ്പത് ദിവസം പിന്നിടുമ്പോള്‍ ഖത്തറിനെതിരെയുള്ള നിലപാടില്‍ സൗദി സഖ്യരാജ്യങ്ങള്‍ അയവുവരുത്തുന്നു. നേരത്തെയുള്ള പതിമൂന്ന് നിബന്ധനകള്‍ക്ക് പകരം പുതിയ ആറ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ഉപരോധം പിന്‍വലിക്കാമെന്ന ഐക്യരാഷ്ട്ര സഭയിലെ സൗദി പ്രതിനിധി അബ്ദുല്ല അല്‍ മൗലമി പറഞ്ഞു.

ജൂണ്‍ 22ന് 13 ഉപാധികളായിരുന്നു സൗദി സഖ്യം മുന്നോട്ടു വെച്ചത്.

ജൂലായ് അഞ്ചിന് കെയ്‌റോവില്‍ ചേര്‍ന്ന ഉപരോധ രാഷ്ട്രങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം വാഷിങ്ടണില്‍ വ്യക്തമാക്കി.

മേഖലയിലെ എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ഉന്മൂലനം ചെയ്‌യുന്നതിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കണം. തീവ്രവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പരോക്ഷമായി ധന സഹായം നല്‍കുന്നത് നിര്‍ത്തലാക്കുക പ്രകോപനപരമായ പ്രസ്താവനകളും വാര്‍ത്താകുറിപ്പുകളും അവസാനിപ്പിക്കുക,2013 ല്‍ സൗദിയുമായി ഒപ്പുവച്ച റിയാദ് കരാറുകളും ഉപകരാറുകളും നടപ്പില്‍ വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക,ഈ വര്‍ഷം റിയാദില്‍ നടന്ന അമേരിക്കന്‍ ഇസ്ലാമിക് സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളെയും മാനിക്കുകയും അവ നടപ്പില്‍ വരുത്താന്‍ സഹായിക്കുകയും ചെയ്‌യുക മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുന്നതോടൊപ്പം നിയമ വിരുദ്ധ സംഘടനകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയവയാണ് പുതിയ ഉപാധികള്‍.

 

 

182 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close