കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന യുവ നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി കിരണ്‍ ആണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കിരണിനെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടിയുടെത് എന്ന പേരില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. പിടിയിലായ കിരണ്‍ ഇപ്പോള്‍ എറണാകുളം ഉദയംപേരൂരിലെ താമസക്കാരന് ആണ്.