കോഴിക്കോട്: പിടിച്ചു പറി കേസില്‍ സീരിയല്‍ നടന് അറസ്റ്റില്‍. എം80 മൂസ എന്ന സീരിയലിലൂടെ പ്രശസ്തനായ യുവ സീരിയല്‍ നടന് അതുല്‍ ശ്രീവയാണ് അറസ്റ്റിലായത്. സഹപാഠിയെ തലയ്ക്കടിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്.
വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന കേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്.
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും പണം നല്കാന് വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുകയുമാണ് ഇവരുടെ രീതി.
ഗുരുവായൂരപ്പന് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.