ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടന്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് തടഞ്ഞത്.
ഇതേ കോളനിയിലെ 26 കാരനുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവരം അറിഞ്ഞ് ശൈശവ വിവാഹ നിരോധന ഓഫീസര്‍ എം.യു.ജമീല, അങ്കണവാടി സൂപ്പര്‍വൈസര്‍ ഗ്രേസി കുര്യാക്കോസ്, അടിമാലി എസ്.ഐ. സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഞായറാഴ്ച കുടിയിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.
പ്രായം തെളിയിക്കുന്ന കൃത്യമായ യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ആധാര്‍കാര്‍ഡില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. ഇതോടെ വിവാഹം നടത്താന്‍ നിയമതടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയെന്ന് ബന്ധുക്കള്‍ പറഞ്ഞു