തിരുവനന്തപുരം : വ്യാജ അഴിമതി ആരോപണവുമായെത്തിയ എം ബി രാജേഷ് എം.പിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ . കേന്ദ്രസർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ രാജേഷിന് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ തുറന്ന് കാണിക്കപ്പെട്ടതോടെ കമന്റുകൾക്ക് മറുപടി പറയാനാകാതെ എം . പി പ്രതിരോധത്തിലായി .
ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എൽ (ബെമൽ) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സർക്കാർ കണക്കാക്കിയത് വെറും 518. 44കോടി മാത്രം !യഥാർത്ഥ വിലയുടെ നൂറിലൊന്ന്!! വിൽപ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ്.
എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാജേഷിന്റെ പോസ്റ്റ്. എന്നാൽ 26 ശതമാനം സ്ട്രാറ്റജിക് ഡിസ്ഇൻവെസ്റ്റ്മെന്റ് പ്ളാൻ എന്ന് പറഞ്ഞാൽ 518 കോടിക്ക് സ്ഥലമടക്കം വിൽക്കുകയാണെന്ന് ലോകത്ത് ഒരു എം പിയും പറയില്ലെന്ന കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ എം . പി പ്രതിരോധത്തിലായി . അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിഞ്ഞ് അണികളും പ്രതിരോധത്തിനെത്തിയില്ല .
കാരിയിംഗ് വാല്യുവും മാർക്കറ്റ് വാല്യുവും രണ്ടാണെന്ന് തിരിച്ചറിയാൻ പ്ളസ്ടുവിൽ പഠിക്കുന്നവർക്ക് പോലും കഴിയുമെന്നും കമന്റുകളെത്തി . തുടർന്ന് എം പി കാണിച്ച മണ്ടത്തരത്തിന് വിശദമായ മറുപടികളുമായി നിരവധി പേർ രംഗത്തെത്തി . പോസ്റ്റ് കണ്ട ആവേശത്തിൽ അണികളെല്ലാം ഷെയർ ചെയ്തതോടെ എം പിക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും നിർവാഹമില്ലാതായി . തുടർന്ന് ട്രോളുകളും ഇറങ്ങിയതോടെ നാടകീയമായി കൊണ്ടുവന്ന അഴിമതി ആരോപണം ദുരന്തമായി മാറുകയായിരുന്നു .
എം.ബി രാജേഷിന്റെ പോസ്റ്റ്
വിശ്വരാജ് വിശ്വ എഴുതിയ മറുപടി
ശ്രീജിത്ത് പി എ എഴുതിയ മറുപടി
ജിതിൻ ജേക്കബ്ബിന്റെ മറുപടി
മലയാളിയുടെ വീഡിയോ മറുപടി
ധനമന്ത്രി തോമസ് ഐസക്കിനോട് ചോദിച്ചിട്ട് പോസ്റ്റ് ചെയ്തു കൂടായിരുന്നോ എന്ന് ചോദിച്ചവരും പിന്നീട് ഞെട്ടി . എം ബി രാജേഷിന്റെ പോസ്റ്റ് തോമസ് ഐസക്കും ഷെയർ ചെയ്തിരുന്നു ..
ഒടുവിൽ നിങ്ങളുടെ പാർട്ടിയിൽ ബികോം പഠിച്ച ആരുമില്ലേ എന്ന ചോദ്യവുമായി ആശ്വസിക്കുകയാണ് കമന്റിട്ടവർ !