കൊച്ചി : എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കോട്ടയം കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു.
നര്‍മ്മം കലര്‍ന്ന പ്രസംഗങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ഉഴവൂര്‍ കുറിച്ചിത്താനത്തെ സ്വവസതിയില്‍ അന്ത്യവിശ്രമം കൊളളും.
എന്‍സിപി ദേശീയ സെക്രട്ടറി താരിഖ് അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയന് , മന്ത്രിമാരായ തോമസ് ചാണ്ടി, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കള്‍ ഉഴവൂര്‍ വിജയന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സഹോദരീ പുത്രനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. കരള്‍രോഗത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഉഴവൂര്‍ വിജയന് ഇന്നലെ രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.
കോട്ടയം തിരുനക്കര മൈതാനിയിലും വസതിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്.