ന്യൂഡല്‍ഹി: ലോക അത്ലററ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് പി യു ചിത്രയെ പുറത്താക്കിയ നടപടിയില്‍ അത്ലറ്റിക്സ് ഫെഡറോഷനോട് കേന്ദ്ര കായികമന്ത്രാലയം വിശദീകരണം തേടി.
ചിത്രയ്ക്കു നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. വിഷയത്തില്‍ അത്ലറ്റിക്സ് ഫെഡറേഷനോട് മന്ത്രി വിശദീകരണം തേടി
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കളെല്ലാം ലോക ചാംമ്പ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ 24 അംഗ ടീമില്‍ നിന്ന് മെഡല്‍ സാധ്യത കുറവാണ് എന്നകാരണം പറഞ്ഞാണ് അധികൃതര്‍ പിയു ചിത്രയെ ഒഴിവാക്കിയത്.