ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പേരില്‍ ഡല്‍ഹിയിലെ സിഎന്‍ഐ സഭ പളളിയുടെ സെമിത്തേരിയില്‍ കല്ലറ.
2005 നവംബറിലായിരുന്നു കെആര്‍ നാരായണന് അന്തരിച്ചത്. കെ.ആര്.നാരായണന്റെ അഭിലാഷം അനുസരിച്ച് ഭൗതിക ശരീരം ശാന്തിഗിരിയിലെ സന്യാസിവര്യരുടെ നേത്യത്വത്തില്‍ യമുനയുടെ തീരത്തുളള എക്തസ്ഥല് എന്ന സ്ഥലത്താണ് സംസ്കരിച്ചത്.
എന്നാല്‍ എക്താസ്ഥല്ലിലല്ല കെ.ആര്.നാരായണന് അന്ത്യവിശ്രമം കൊള്ളുന്നത് എന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. ഡല്‍ഹി നഗരത്തിലെ സിഎന്‍ഐ സെമിനാരിയിലുളള കല്ലറ കെ.ആര്. നാരായണന്റെതാണെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്.
ക്രിസ്തു മതവിശ്വാസികളായിട്ടും മാമോതിസ മുങ്ങാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ സംസ്കാരം സെമിത്തേരിയില്‍ അനുവധിക്കാത്ത സഭയാണ മുന്‍ രാഷ്ട്രപതിക്കായി കല്ലറയൊരിക്കിയിരിക്കുന്നത്.
മാമോതീസ മുങ്ങിയ ക്രിസ്ത്യനികളേ മാത്രമാണ് ഇവിടെ അടക്കം ചെയ്തതെന്നെന്ന് പള്ളി അധികാരികള്‍ വ്യക്തമാക്കന്ന സാഹചര്യത്തില്‍ ഗുരുതരമായ ചോദ്യങ്ങളാണ് പളളിയിലെ കെആര്‍ നാരായണന്റെ ഈ കല്ലറ ഉയര്‍ത്തുന്നത്.