ന്യൂഡല്‍ഹി : വിവാദ ഇസ്ലാം മത പ്രഭാഷകന്‍ സക്കീര്‍ നായികിന് അധോലോക ബന്ധമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ).
ഇന്ത്യയിലും വിദേശത്തുമായി നിരവധി സാമ്പത്തിക ഇടപാടുകളാണ് സക്കീര്‍ നടത്തിയിട്ടുളളത്. അധോലോക നേതാക്കളുമായി ബന്ധമുണ്ടായിരുന്ന വിവാദ വ്യവസായി പര്‍വേസുമായി സക്കിറിനു ബന്ധമുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലും ദുബായിലുമടക്കം നിരവധി റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പണമിടപാടുകളും പര്‍വേസ് ഖാനുമായി സക്കീര്‍ നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലായി വന്‍കിട നിക്ഷേപങ്ങളും കെട്ടിടങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സക്കീര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.