ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തി.
പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി, മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍, ദുരന്ത പ്രതികരണ ഏജന്‍സികള്‍, പിഎംഒ തുടങ്ങിയവരുമായി അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഉന്നതതല യോഗവും നടത്തി.
ഇന്ത്യന്‍ വ്യോസേന ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കണമെന്നും ജലവിതരണം, വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ എന്നിവ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു.
തകര്‍ന്ന റോഡുകള്‍, പുനര്‍നിര്‍മ്മാണം, വൈദ്യ സഹായം എന്നിവയ്ക്കായി പ്രത്യേക ടീമുകള്‍ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും, വെള്ളപ്പൊക്കത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.