ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സിഎന്‍ഐ പള്ളിയില്‍ കെ ആര് നാരായണമന്റെ കല്ലറ കണ്ടതില്‍ ഞെട്ടലോടെ ബന്ധുക്കള്‍. സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംശയിക്കുന്നതായി അദ്ദേഹത്തിന്റെ പിതൃസഹോരന്റെ മകള്‍ സീതാലക്ഷ്മി പറഞ്ഞു.
ഹിന്ദുമതാചാരപ്രകാരമാണ് സംസ്കാരം നടത്തിയതെന്നും കെ ആര് നാരായണന്റെ പത്നി വിവാഹശേഷം ഹിന്ദുമതം സ്വീകരിച്ചിരുന്നെന്നും സീതാലക്ഷ്മി പറഞ്ഞു.
കെ ആര് നാരായണന്റെ പത്നി ബെര്‍മന്‍ സ്വദേശിയായിരുന്ന മാ ടിന്റ് വിവാഹശേഷം ഹിന്ദുമതം സ്വീകരിച്ചിരുന്നു. അതിന് ശേഷമാണ് ഉഷാ നാരായണന് എന്ന് പേര് മാറ്റിയതും. കെ ആര് നാരായണന്റെ ഇഷ്ടപ്രകാരമാണ് കല്ലറ പണിതതെന്ന പള്ളി അധികാരികളുടെ വാദവും ബന്ധുക്കള്‍ നിഷേധിച്ചു.
യമുനാനദിക്കരയിലെ സംസ്കാരത്തിന് ശേഷം ചിതാഭസ്മം ഉഴവൂരില്‍ എത്തിച്ചാണ് വീടിന് സമീപം സ്മൃതിമണ്ഡപം നിര്‍മ്മിച്ചത്. കല്ലറയ്ക്ക് പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും പുറത്തുവരണമെന്നും അതിനായി ബന്ധുക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സീതാലക്ഷ്മി പറഞ്ഞു