തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആർഎസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകവും അന്വേഷിക്കാൻ കമ്മീഷൻ നിയോഗിച്ച പ്രത്യേക സംഘം നാളെ തിരുവനന്തപുരത്തെത്തും.
കമ്മീഷന്റെ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുളള അന്വേഷണ സംഘമാകും കേരളത്തിലെത്തുക. സംഘം നാല് ദിവസം കേരളത്തിൽ തെളിവെടുപ്പ് നടത്തും.
ബിജെപി സംസ്ഥാന കാര്യാലയം അക്രമിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം സംഘം പരിശോധിക്കും.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.