കോഴിക്കോട്: എൻസിപി നേതാക്കൾ കോഴിക്കോട്ട് രഹസ്യയോഗം ചേർന്നു. പത്ത് ജില്ലാ പ്രസിഡന്റുമാരാണ് യോഗം ചേർന്നത്. ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ 20 ന് ചേരുന്ന സംസ്ഥാന സമിതിയോഗത്തിൽ ഉന്നയിക്കാൻ യോഗം തീരുമാനിച്ചു.
ഒരു സംസ്ഥാന ഭാരവാഹികൾ ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തിയാതായാണ് ആരോപണം ഉയർന്നിരുന്നത്.
മന്ത്രി തോമസ് ചാണ്ടിയുടെ പ്രവർത്തനത്തിലും യോഗം അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യവും സംസ്ഥാന സമിതിയിൽ ഉന്നയിക്കും.