ഇടുക്കി : അതിരപ്പിള്ളി വിഷയത്തിൽ ബിനോയ് വിശ്വത്തിനെതിരെ മന്ത്രി. എം.എം മണി. വിഷയത്തിൽ സിപിഎമ്മിന്റെ അഭിപ്രായം പറയാൻ ബിനോയ് വിശ്വത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
ബിനോയ് വിശ്വത്തിന്റെ പത്രാസൊന്നും തനിക്കില്ല താൻ സാധാരണക്കാരനാണ്. അതിരപ്പള്ളിയിൽ സിപിഐയുടെ മനം മാറുമെന്നാണ് പ്രതീക്ഷയെന്നും എം എം മണി ഇടുക്കി ചെറു തോണിയിൽ പറഞ്ഞു.
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചതായി മന്ത്രി എം എം മണി നിയമസഭയിൽ പറഞ്ഞിരുന്നു . എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിനെ എതിർക്കുമെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു . ഈ സാഹചര്യത്തിലാണ് എംഎം മണിയുടെ പരാമർശം.