പാലക്കാട്: ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പാലക്കാട് സ്കൂളിൽ ദേശീയ പതാക ഉയർത്തി.
പാലക്കാട് മൂത്തന്തറ കർണകയമ്മൻ സ്കൂളിലാണ് മോഹൻ ഭാഗവത് ത്രിവർണ പതാക ഉയർത്തിയത്.
നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ആത്മാവെന്ന് മോഹൻ ഭാഗവത് പറഞ്ഞു. രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ടെന്നും സർസംഘചാലക് പറഞ്ഞു.
ഇന്നലെ രാത്രി, സംഘടനാ പ്രതിനിധികൾ പതാക ഉയർത്തരുതെന്ന് ചൂണ്ടിക്കാട്ടി കളക്ടർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.