തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് ദേശീയ പതാക ഉയർത്തിയത് വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അപലപനീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരം യാതൊരു നിയമലംഘനവും നടത്താതെയാണ് സർസംഘചാലക് പതാക ഉയർത്തിയത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തലേദിവസം വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിന് പുറമെ ജില്ലാ കളക്ടർ പെട്ടെന്നൊരു സർക്കുലർ ഇറക്കിയത് പരിപാടി അലങ്കോലപ്പെടുത്താനായിരുന്നുവെന്നും കുമ്മനം പറഞ്ഞു.