കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി എൻസിപിയിലെ ഒരുവിഭാഗം രംഗത്ത്. മന്ത്രിയുടെ നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിലും പാർട്ടി തലത്തിലും അന്വേഷണം വേണം.
നടപടിയുണ്ടായില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നും കൊച്ചിയിൽ ഒരു വിഭാഗം ചേർന്ന രഹസ്യയോഗത്തിൽ തീരുമാനം. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തിൽ പങ്കെടുത്തത്.