Gulf

കുവൈറ്റ് അമീർ – ട്രം‌പ് കൂടിക്കാഴ്ച ഇന്ന്

ന്യൂയോർക്ക് : കുവൈറ്‍റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബ, അമേരിക്കൻ പ്രസി‍ഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധവും തീവ്രവാദ വിരുദ്ധ പോരാട്ടവും ചർച്ചാവിഷയമാവും.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാരമാണ് കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബയുടെ അമേരിക്കൻ സന്ദർശനം. ഇന്ന് അദ്ദേഹം ട്രംപുമായി വൈറ്‍റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഡെപ്യൂട്ടി പ്രധാനമന്ത്രി, ഫസ്‍റ്‍റ് ഡെപ്യൂട്ടി പ്രധാനമന്ത്രി തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അമീറിനെ അനുഗമിക്കുന്നുണ്ട്.

സന്ദർശനത്തി‍ന്‍റെ സമയവും, അനുഗമിക്കുന്ന സംഘത്തിന്‍റെ പ്രാധാന്യവും, മേഖലയിലെ വെല്ലുവിളികളും പ്രതിസന്ധികളും കണക്കിലെടുക്കുമ്പോൾ ചരിത്രപരായ സന്ദ‍ർശനമാണ് ഇതെന്ന് നിസ്സംശയം പറയാമെന്ന് അമേരിക്കയിലെ കുവൈറ്‍റ് അംബാസ‍ഡർ  പറഞ്ഞു. ഉഭയകക്ഷി ബന്ധവും തീവ്രവാദത്തിനെതിരായ പോരാട്ടവുമാണ് അജണ്ടയിലെ പ്രധാനവിഷയങ്ങൾ. സന്ദർശനത്തിന്‍റെ ഭാഗമായി നാളെ വാഷിംഗ്ടണിൽ ഇരു രാജ്യങ്ങളുടേയും ചേംബർ ഒഫ് കൊമേഴ്സുകളുടെ ആഭിമുഖ്യത്തിൽ കുവൈറ്‍റ് – യു.എസ് ഇക്കണോമിക് ഫോറം സംഘടിപ്പിക്കും.

സംയുക്ത നിക്ഷേപത്തിനുള്ള തടസ്സങ്ങൾ നീക്കുകയും നിക്ഷേപ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് ഫോറത്തിന്‍റെ ലക്ഷ്യം. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രചർച്ചയുടെ രണ്ടാം ഘട്ടവും നാളെ വാഷിംഗ്ടണിൽ നടക്കും. രാഷ്ട്രീയ, സൈനിക, സുരക്ഷാ, വാണിജ്യ, സാംസ്കാരിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

97 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close