KeralaNews

ഫാദർ ടോം ഉഴുന്നാലിൽ വത്തിക്കാനിലെത്തി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ വത്തിക്കാനിലെത്തി. ടോം ഉഴുന്നാലിൽ മസ്ക്കറ്റിൽ നിന്നും വത്തിക്കാനിൽ എത്തിയതായി ബംഗുളൂരുവിലെ സലേഷ്യൻ സഭയുടെ ആസ്ഥാനത്ത് വിവരം ലഭിച്ചു.

വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ച ശേഷമേ അദ്ദേഹം കേരളത്തിലേയ്ക്ക് തിരിക്കൂ. ഇന്നലെ രാത്രി തന്നെ ഫാദറിനെ മസ്ക്കറ്റിൽ നിന്നും ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കുമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം മാത്രമേ നാട്ടിലെത്തിക്കൂ. ഭീകരരുടെ പിടിയിൽ അകപ്പെട്ട് 18 മാസത്തിനു ശേഷമാണ് ഫാദർ ടോം ഉഴുന്നാലിൽ മോചിതനാകുന്നത്.

Close
Close