ഷാർജ: ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 21 ന് ആരംഭിക്കും ,ഒൻപതു ദിവസത്തെ സംഗീതോൽസവത്തിനു ശേഷം സെപ്റ്റംബർ 30 ന് രാവിലെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. തിരുവനന്തപുരത്തു നടക്കുന്ന ലോക പ്രശസ്തമായ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന്റെ അതേ മാതൃകയിലും ചിട്ടയിലും ഭാരതത്തിനു പുറത്തു നടക്കുന്ന ഏക സംഗീതോത്സവം ആണ് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം.
വിദ്യാരംഭത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. സംഗീത അധ്യയന ആരംഭം കുറിക്കുന്നവർക്ക്, പ്രമുഖ സംഗീതജ്ഞരുടെ നേതൃത്വത്തിൽ അതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. രെജിസ്ട്രേഷൻ സംബന്ധിച്ചിട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 050 9689182 / 050 4778500 Email – [email protected]