ദുബായിൽ നിയമ ലംഘനങ്ങൾക്ക് തടയിടാൻ ഡ്രോണുകൾ രംഗത്ത്. ഇത് സംബന്ധിച്ച പദ്ധതി ദുബായ് പൊലീസ് കമാന്റർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി ഉദ്ഘാടനം ചെയ്തു.
നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഭൂമിയിൽ മാത്രമല്ല, ഇനി ആകാശത്തും ദുബായ് പൊലിസിന്റെ നിരീക്ഷണക്കണ്ണുകൾ എത്തും. ഡ്രോണുകളെ ഉപയോഗിച്ച് നരഗത്തിലെ ഏത് കോണിലേയും ഗതാഗതവും മറ്റും നിരീക്ഷിച്ച് തൽസമയ ദൃശ്യങ്ങൾ അയക്കാൻ ശേഷിയുടെ ഡ്രോണുകൾ ദുബായ് പൊലീസിന്റെ ഭാഗമായി.ഇത് സംബന്ധിച്ച പദ്ധതിക്ക് ദുബായ് പൊലീസ് കമാന്റർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി ഉദ്ഘാടനം ചെയ്തു
പ്രശ്നങ്ങളും പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളും സംബന്ധിച്ച വിശദമാംശങ്ങൾ ഇതിലൂടെ നേരിട്ട് കൺട്രോൾ റൂമിലിരുന്ന് പൊലീസിന് കാണാൻ കഴിയും. തൽസമയം ലഭിക്കുന്ന ദൃശ്യങ്ങളിലൂടെ ഉന്നത ഉദ്യോഗസ്ഥർക്ക് കൃത്യ സമയത്ത് ശരിയായ തീരുമാനം എടുക്കാൻ കഴിയുമെന്ന് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പറഞ്ഞു.
ദൃശ്യങ്ങളുടെ സഹായത്തോടെ ഉദ്യോഗസ്ഥർക്ക് പ്രതിസന്ധികൾ നേരിടാനുള്ള പരിശീലനം നൽകാനും സാധിക്കും.