Kerala

എസ്‌എഫ്‌ഐക്കാർ വിദ്യാർത്ഥിനിയുടെ തലയടിച്ചു പൊട്ടിച്ചു : വസ്ത്രം വലിച്ചു കീറി

ആലപ്പുഴ : കോളേജിൽ കെ‌എസ്‌യുവിന്റെ യൂണിറ്റിടാൻ ശ്രമിച്ചെന്ന് ആരോപിച്ച് എസ്‌എഫ്‌ഐക്കാർ വിദ്യാർത്ഥിനിയുടെ തലയടിച്ച് പൊട്ടിച്ചു . ആലപ്പുഴ എസ് ഡി കോളേജിൽ യൂണിറ്റിട്ടതിന് പിന്നിൽ പ്രവർത്തിച്ചു എന്നാരോപിച്ചാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത് . ആലപ്പുഴ പുന്നപ്ര സ്വദേശിനി മീനു ബിജുവാണ് അക്രമത്തിനു ഇര ആയത് . അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ആലപ്പുഴ റയിൽവേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് എസ്‌എഫ്‌ഐ- ഡി‌വൈ‌എഫ്‌ഐ ഗുണ്ടാസംഘം മീനുവിനെ മർദ്ദിചത് .കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും എസ്.എഫ്.ഐ നേതാക്കൾ വസ്ത്രം വലിച്ചുകീറിയെന്നും ഇവർ പറഞ്ഞു. എസ്.ഡി. കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് തന്നെ മർദ്ദിച്ചതെന്ന് മീനു മൊഴി നൽകി.

Loading...

മർദ്ദനത്തിൽ മീനുവിന്‍റെ ചെവിയുടെ പിൻഭാഗത്തെ എല്ലിന് പൊട്ടലുണ്ട്. കാലുകളിലും ശരീരത്തും മർദ്ദനമേറ്റതിന്‍റെ പാടുകളുണ്ട്. എസ് ഡി കോളേജിലെ കെ‌എസ്‌യു യൂണിറ്റ് പ്രസിഡന്റിന് മർദ്ദനമേറ്റതിനെ തുടർന്നുള്ള പ്രതിഷേധ പ്രകടനം കഴിഞ്ഞു വരുമ്പോൾ നാല് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു.

4K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close