റിയാദ് : സൗദി അറേബ്യയിൽ കലാലയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ അനുമതി.സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.
കലാലയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.അതുപോലെ രാവിലെ പതിനൊന്ന് മണിക്ക് മുൻപ് രക്ഷിതാവിന്റെ അനുമതി ഇല്ലാതെ കാമ്പസിന് പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല.ഈ രണ്ടു നിയന്ത്രണങ്ങളും നീക്കുന്നതായി കിംഗ് സഊദ് യൂണിവേഴ്സിറ്റി അറിയിച്ചു.
രാജ്യത്തെ മറ്റ് ഏഴ് സർവ്വകലാശാലകളും നിയന്ത്രണം നീക്കിയിട്ടുണ്ട്.മാത്രമല്ലാ വനിതാ അദ്ധ്യാപകരുടെ വാഹനങ്ങളും,പെൺകുട്ടികളുടെ ബസ്സുകളും ഓടിക്കാൻ സ്വദേശി സ്ത്രീകൾക്ക് അനുമതി നൽകുമെന്നും സൂചനയുണ്ട്..റെന്റ് എ കാർ മേഖലകളിലും സ്ത്രീകൾക്ക് പ്രവർത്തിക്കുവാൻ അനുവാദം നൽകും.
സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ ഭരണകൂടം എടുത്ത തീരുമാനത്തെ ആഹ്ലാദപൂർവമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.ഇത് തൊഴിൽ രംഗത്തേക്ക് കൂടുതൽ വനിതകൾക്ക് പ്രവേശിക്കുവാൻ പ്രോത്സാഹനം നൽകുന്നതാണ്.