ദുബായ് : ഇ-ഗേറ്റിനും സ്മാര്‍ട് ഗേറ്റിനും പിന്നാലെ ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട് ടണല്‍ വരുന്നു. യാത്രാ രേഖകളുടെ പരിശോധനാ നടപടികള്‍ വെറും 15 സെക്കന്‍ഡുകൊണ്ട് പൂര്‍ത്തിയാക്കുന്ന ഈ സംവിധാനം ലോകത്ത് ആദ്യത്തേതാണ്.
സമീപ ഭാവിയില്‍ ദുബായ് വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് പാസ്പോര്ട് കാണിക്കുകയോ, കണ്ണ് സ്കാനിംഗോ ആവശ്യമില്ല, ഒരു സ്മാര്‍ട് ടണിലൂടെ നടന്നാല്‍ മാത്രം മതിയാകും, യാത്രക്കാരുടെ മുഖവും രേഖകളും ആ സമയത്ത് വെറും 15 സെക്കന്‍ഡു കൊണ്ട് പരിശോധിച്ചു കഴിയും.
ആദ്യം ടണലിനു മുന്നില്‍ നില്‍ക്കണം, തുടര്‍ന്ന് ടണലില്‍ പ്രവേശിക്കുക. ആ സമയം ഐറിസ് തിരിച്ചറിയല്‍ സാങ്കേതിക വിദ്യയിലൂടെ യാത്രക്കാരേയും അവരുടെ പാസ്പോര്‍ട്ടും പരിശോധിക്കും. പാസ്പോര്‍ട്ട് സ്റ്റാന്പ് ചെയ്യേണ്ട ആവശ്യവുമില്ല. ദുബായില്‍ നടക്കുന്ന ജൈറിക്സ് ടെക്നോളജി പ്രദര്‍ശനത്തിലാണ് താമസ കുടിയേറ്റ വകുപ്പുകള്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയത്.
പദ്ധതി നടപ്പിലാക്കും മുന്‍പ് ഇനിയും നിരവധി പരിശോധനകളും പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. ഇ-ഗേറ്റിന്‍െറയും സ്മാര്‍ട് ഗേറ്റിന്‍െറയും വരവോടെ യാത്രാ രേഖകളുടെ പരിശോധനാ സമയം ഏറെ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം വരുന്നത്.