NewsGulf

യുഎഇയില്‍ തീ പിടിത്തം ഉണ്ടായാല്‍ ഇനി രണ്ടു മിറ്റിനുളളില്‍ അഗ്നിശമനസേന സ്ഥലത്തെത്തും

യുഎഇ : യുഎഇയില്‍ തീപിടുത്തമുണ്ടായാല്‍ രണ്ട് മിനിറ്റില്‍ അഗ്‌നിശമനസേന സ്ഥലത്തെത്തും. രാജ്യത്ത് നടപ്പാക്കുന്ന പുതിയ ഏകീകൃത നിരീക്ഷണ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുക. അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് നടപ്പാക്കിത്തുടങ്ങുന്ന പദ്ധതി 2023 ല്‍ പൂര്‍ത്തിയാവും.

യുഎഇയില്‍ ഏത് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായാലും തല്‍സമയം അറിയാന്‍ സഹായിക്കുന്ന ഏകീകൃത സംവിധാനമുള്ള കേന്ദ്രം ഉടന്‍ നിലവില്‍ വരുമെന്ന് അഭ്യന്തരമന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ കമാണ്ടര്‍ ജാസ്സെം അല്‍ മര്‍സൂഖി പറഞ്ഞു.

രാജ്യത്തെ കെട്ടിടങ്ങളെ കേന്ദ്രവുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് സിവില്‍ ഡിഫന്‍സ്, ഇന്‍ജാസാത് ഡാറ്റാ സിസ്റ്റംസുമായി സഹകരിച്ച് നടപ്പാക്കുന്ന ഹസാന്‍താക് പദ്ധതിക്ക് തുടക്കം കുറിച്ചു.

നിരീക്ഷണം, മുന്നറിയിപ്പ്, അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഹസാന്‍താക് പദ്ധതിയില്‍ പെടുന്ന കാര്യങ്ങള്‍. ഈ ലക്ഷ്യത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുത്തുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ ഏകീകൃത സംവിധാനമാണ് ഇതെന്ന് ജാസ്സെം അല്‍ മര്‍സൂഖി പറഞ്ഞു.

ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ഒന്നരലക്ഷത്തില്‍പ്പരം കെട്ടിടങ്ങളേയും പൊതുസംവിധാനങ്ങളേയും ഹസാന്‍താക് പദ്ധതിയുമായി ബന്ധിപ്പിക്കും. തീ പിടിത്തങ്ങള്‍ തല്‍സമയം അറിയാന്‍ അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ അഗ്‌നിസുരക്ഷാ സംവിധാനവുമായി ബന്ധിപ്പിക്കും.

അതിനാല്‍ രണ്ട് മിനിറ്റിനുള്ളില്‍ അഗിനിശമനസേനയ്ക്ക് സ്ഥലത്തെത്താന്‍ സാധിക്കും. അടുത്ത വര്‍ഷം നടപ്പാക്കിത്തുടങ്ങുന്ന പദ്ധതി 2023 ഓടെ പൂര്‍ത്തിയാകും. യുഎഇയെ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിഷന്‍ 2021 പദ്ധതിയുടെ ഭാഗമാണിത്.

158 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close