തിരുവനന്തപുരം : കേരളത്തിലെ ക്യാംപസുകളിലെ മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ അടുത്തമാസം 11ന് തിരുവനന്തപുരത്ത് എ ബി വി പി യുടെ മഹാറാലി നടക്കും.
അഭിമാനമാണ് കേരളം, ദേശവിരുദ്ധമാണ് മാര്‍ക്സിസം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന റാലിയില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ അണിചേരുമേന്ന് എ ബി വി പി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ പറഞ്ഞു.
അതേസമയം കേരളത്തിലെ ചുവപ്പന്‍ ജിഹാദി ഭീകരതക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാരംഭിച്ചതായി എ ബി വി പി ദേശീയ അദ്ധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും ഡല്‍ഹിയില്‍ വ്യക്തമാക്കി.