സൗദി : സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനത്തെ ലോകമെമ്പാടും സ്വാഗതം ചെയ്യുമ്പോള്‍ രാജ്യത്തെ ഗാര്‍ഹിക ഡ്രൈവര്‍മാര്‍ ആശങ്കയിലാണ്. സ്ത്രീകള്‍ വാഹമോടിക്കാന്‍ തുടങ്ങുന്നതോടെ ആയിരക്കണക്കിന് ഗാര്‍ഹിക ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന.
അടുത്ത വര്‍ഷം ജൂണ്‍മുതലാണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവദിച്ചുകൊണ്ട് നിയമം വരുന്നത്.ഇത് സംബന്ധിച്ച് സല്മാന് രാജാവ് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. സ്ത്രീകള്‍ വാഹനമോടിക്കുന്നതോടെ ഗാര്‍ഹിക ഡ്രൈവര്‍മാരെ പിരിച്ചുവിടുമെന്നാണ് സൂചന.
സൗദിയില്‍ ജോലിചെയ്യുന്ന 60 ശതമാനം വിദേശികളും ഡ്രൈവര്‍ ജോലിക്കാരാണ്.ഇതില്‍ ഭൂരിഭാഗം പേരും മലയാളികളും.സ്ത്രീകള്‍ വാഹനമോടിക്കുന്നതോടെ ഇവരുടെ നിലനില്‍പ്പാണ് പ്രതിസന്ധിയിലായിരിക്കുന്നത്.