NewsGulf

550 ദിർഹത്തിന് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി റാസൽഖൈമ സർക്കാർ

റാസൽഖൈമ: വെറും 550 ദിർഹത്തിന് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി റാസൽഖൈമ സർക്കാർ. റാസൽഖൈമ ഇക്കണോമിക് ഡിപ്പാർട്മെന്‍റിന് കീഴിലുള്ള കമ്പനികൾക്കും വ്യക്തികൾക്കുമായി ആകർഷകമായ അഞ്ച് പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

റാസൽഖൈമ സാമ്പത്തിക വികസന വകുപ്പിന് കീഴിൽ കൃത്യമായ ആസൂത്രണത്തോടെ വളരെ ശാസ്ത്രീയമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനവും, ഇന്‍ഷുറൻസ് പരിരക്ഷയും നൽകുന്നതിനായി തുടങ്ങിയ “സെഹ്തേഖ്”എന്ന വെബ് പോർട്ടലിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റാസൽഖൈമ സാമ്പത്തിക വികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും പോർട്ടലിലൂടെ അനുയോജ്യമായ ഇന്‍ഷുറൻസ് പദ്ധതി തെരഞ്ഞെടുക്കാം.

550 ദിർഹം മുതൽ മുകളിലോട്ട് ചെലവ് വരുന്ന അഞ്ച് പദ്ധതികളാണ് നിലവിലുള്ളത്. സെഹ്തേഖ് ബേസിക് പ്ലാൻ എന്ന ഏറ്റവും ചെലവ് കുറഞ്ഞ പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ റാസൽഖൈമ എമിറേറ്റിൽ മാത്രമായിരിക്കും ചികിത്സാ സഹായം ലഭിക്കുക. വടക്കൻ എമിറേറ്റുകളിൽ മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന സെഹ്തേഖ് പ്ലസ് ആണ് രണ്ടാമത്തേത്. സെഹ്തേഖ് എലൈറ്റ് പ്ലാൻ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ യു.എ.ഇ മുഴുവൻ ചികിത്സാ സഹായം ലഭിക്കും.

ഗൾഫ് മേഖലയിൽ മുഴുവനും ചികിത്സാ സൗകര്യം ലഭിക്കുന്നതും ലോകത്തെവിടെയും ഉപയോഗിക്കാൻ സാധിക്കുന്നതുമായ പദ്ധതികളാണ് ശേഷിക്കുന്ന രണ്ടെണ്ണം. അന്താരാഷ്ട്ര കമ്പനികളേയും നിക്ഷേപകരേയും ഉദ്ധേശിച്ചുള്ളതാണ് ഇവ. സെഹ്തേഖ് പോർട്ടലിൽ കയറി, മിനിറ്റുകൾ കൊണ്ട് ഉപഭോക്താക്കൾക്ക് പദ്ധതി ആക്ടിവേറ്റ് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരണം.

കൂടാതെ, എമിറേറ്റ്സ് ഐഡി തന്നെ ഇന്‍ഷുറൻസ് കാർഡായി ഉപോയിക്കാൻ കഴിയുന്ന സൗകര്യവും അധികൃതർ പദ്ധതിയിൽ ഒരുക്കുന്നു.

114 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close