മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള സംഘർഷങ്ങളുടെ ഈ കാലത്ത് സജീ യൂസഫ് നിസാൻ എന്ന ആർട്ട് ഓഫ് ലിവിങ് പരിശീലകൻ വ്യത്യസ്തനാകുന്നു . ഭഗവത് ഗീതയിലെ ജീവിതപാഠങ്ങൾ എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയുമായി ശ്രീ ശ്രീ രവിശങ്കറിന്റെ ശിഷ്യനായ ഇദ്ദേഹം വിവിധ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.
ഇസ് ലാം മതവിശ്വാസികളായ മാതാപിതാക്കളുടെ പുത്രനായി കൊച്ചിയിൽ ജനിച്ച സജീ യൂസഫ് നിസാൻ അമ്മ വഴിയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആർട് ഓഫ് ലിവിങ് ലേക്ക് എത്തിച്ചേർന്നത്. ആർട് ഓഫ് ലിവിങ് ന്റെ ആദ്യത്തെ ഇസ്ളാം മതവിശ്വാസിയായ ടീച്ചർ ആണ് സജീ യൂസഫിന്റെ മാതാവ്. ആർട് ഓഫ് ലിവിങ് പരിശീലകൻ ആയിരിക്കെയാണ്, ഭഗവത് ഗീതാ പഠനത്തിലേക്ക് സജി യൂസഫ് ശ്രദ്ധ തിരിക്കുന്നത്.
ഇന്ന്, ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പ്രഭാഷണ പരമ്പരയുമായി യാത്രയിലാണ് സജി. നാല് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്കായി യു എ ഈയിൽ എത്തിയിരിക്കുകയാണ് സജി ഇപ്പോൾ.