NewsGulf

സോഫിയ റോബോട്ടിന് സൗദി പൗരത്വം നൽകി

റിയാദ്: കൃതൃമ ബൗദ്ധിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച സോഫിയ എന്ന മനുഷ്യരൂപത്തിലുള്ള റോബോട്ടിന് സൗദി പൗരത്വം നൽകി. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവ് കോൺഫറൻസിലാണ് സോഫിയയ്ക്ക് പൗരത്വം നൽകുന്ന വിവരം സൗദി അധികൃതർ പ്രഖ്യാപിച്ചത്. സോഫിയയും പരിപാടിയിൽ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നൽകുന്നത്.

ഭാവിയുടെ സാങ്കേതിക വിദ്യയായ കൃത്രിമ ബൗദ്ധികതയിൽ നിർമ്മിച്ച സോഫിയ സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ്. സൗദിയിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവ് കോൺഫറൻസിലാണ് സോഫിയയ്ക്ക് പൗരത്വം നൽകുന്ന വിവരം സൗദി അധികൃതർ പ്രഖ്യാപിച്ചത്.

ഹാൻസൻ റോബോട്ടിക്സിന്‍റെ ഏറ്റവും ആധുനിക റോബോട്ടാണ് സോഫിയ. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നൽകുന്നത്. അപൂർവ്വമായ ഈ അംഗീകാരത്തിൽ അഭിമാനം തോന്നുന്നുവെന്നും ഇത് ചരിത്രപരമായ നേട്ടമാണെന്നും സോഫിയ പറഞ്ഞു.

പൗരത്വം ലഭിച്ചതിനുശേഷം ആന്‍ഡ്രൂ റോസ് സോർകിൻ നടത്തിയ അഭിമുഖത്തിൽ സോഫിയ കൃത്യമായ മറുപടികളാണ് നൽകിയത്. മനുഷ്യജീവിതം മെച്ചപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സോഫിയ പറഞ്ഞു.

210 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close