കുവൈറ്റ് സിറ്റി : കുവൈറ്റ് മന്ത്രിസഭ രാജി വച്ചു.16 അംഗ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി ജാബീർ അൽ മുബാറക്ക് അൽ ഹമദ് അൽ സബായാണ് സമർപ്പിച്ചത്.
കുവൈത്ത് അമീര്‍ ഷേഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ രാജി സ്വീകരിച്ചു.അടുത്ത മന്ത്രിസഭ രൂപവത്കരിക്കുന്നതുവരെ അധികാരത്തില്‍ തുടരാനും ആവശ്യപ്പെട്ടു.
പത്ത് എം പിമാര്‍ ചേര്‍ന്ന് രാജകുടുംബാംഗവും ക്യാബിനറ്റ് കാര്യമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ സബയ്ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്