NewsGulf

സൗദിയില്‍ 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍

റിയാദ്:സൗദിയില്‍ 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍.റിയാദില്‍ മിസൈല്‍ ആക്രമണം ഉണ്ടായതിന് പിറകെയാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയില്‍ നിലവില്‍ ചുമതലകളുളള നാല് രാജകുമാരന്‍മാരെയും മുന്‍ മന്ത്രിമാരായ ഏഴ് രാജകുമാരന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത്.

രാജകുമാരന്‍മാരില്‍ ഏറ്റവും സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാന്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.എന്നാല്‍ മറ്റുളളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാജകുമാരന്‍മാരെ കൂടാതെ നാവികസേന മേധാവി,ധനമന്ത്രി,സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി എന്നിവരേയും തല്‍സ്ഥാനത്ത് നിന്ന് നീക്കി.

807 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close