ചെന്നൈ : രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില് ഉണ്ടാകുമെന്നാണ് സൂചന. സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കും പിന്നീട് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 12 നാണ് രജനികാന്തിന്റെ ജന്മദിനം. ഈ വര്‍ഷം ആദ്യം മുതല്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചന രജനീകാന്ത് നല്‍കിയിരുന്നു.
നടന് കമല്‍ഹാസനും രാഷ്ട്രിയരംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിരുന്നു.ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍ എന്ന പേരില്‍ ആപും കമല്ഹസന് ഇറക്കിയിരുന്നു.