ന്യൂഡല്‍ഹി:നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു.ഇനി മുതല്‍ 50 ഉത്പന്നങ്ങള്‍ക്ക് മാത്രമേ 28 ശതമാനം നികുതി ഈടാക്കൂ.
ജിഎസ്ടിയില്‍ ഏറ്റവും ഉയര്‍ന്ന നികുതിയാണ് 28 ശതമാനം.നിലവില്‍ 227 ഉത്പന്നങ്ങള്‍ക്കാണ് 28 ശതമാനം നികുതി ഈടാക്കുന്നത്.ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചത്.ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുളള ഫിറ്റ്മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതോടെ സാധാരണ ജനങ്ങള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ചോക്കലേറ്റ്, ഷാംപൂ, ഡിയോഡ്രന്‍ഡ്, ഷൂ പോളിഷ്, സോപ്പുപൊടി,പോഷക പാനീയങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കള്‍ 18 ശതമാനത്തിന്റെ കീഴില്‍ വരും.
ആഡംബര വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പെയിന്റ് ,സിമന്റ്, വാഷിങ് മെഷീന്,എസി എന്നിവയെല്ലാം 28 ശതമാനം നികുത്തിക്ക് കീഴില്‍ വരും.
20,000 കോടി രൂപയാണ് ഇതിന് സര്‍ക്കാരിന് ചിലവ്.മൂന്ന് കോടിയിലേറെ വരുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്യാസമാകുന്നതാണ് കൗണ്‍സില്‍ തീരുമാനം.