ന്യൂഡൽഹി: ഭീകരവാദത്തെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ വിഭാഗം രൂപവത്കരിച്ചു.
മതമൗലികവാദത്തെ ചെറുക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങളെ തടയാനുമായി കൗണ്ടര്‍ ടെററിസം ആന്റ് കൗണ്ടര്‍ റാഡിക്കലൈസേഷന്(സിടിസിആര്‍) എന്ന വിഭാഗത്തിനാണ് രൂപം നൽകിയത്. ഭീകര പ്രവർത്തനങ്ങൾ തടയാൻ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് സിടിസിആറിന്റെ ലക്ഷ്യം .
ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ മതമൗലികവാദവും, വർഗീയതയും വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും കൂടുന്നു, ഈ സാഹചര്യത്തിൽ സിടിസിആറിന്റെ രൂപീകരണം പ്രാധാന്യമർഹിക്കുന്നുണ്ട്.
മാത്രമല്ല സൈബർ തട്ടിപ്പുകളെ നിരീക്ഷിക്കാൻ സൈബര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി(സിഐഎസ്) എന്ന പുതിയ സംവിധാനവും ഏർപ്പെടുത്തി.