ഇന്ത്യന്‍ വനിത തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക അനസൂയ സാരഭായുടെ 132-ാം ജന്മ ദിനം ആഘോഷിക്കുകയാണ് ഗൂഗിള്‍.ഇന്നത്തെ ഗൂഗിള്‍ ഡൂഗിളില് അനസൂയ സാരാഭായുടെ ചിത്രമാണ് ജനങ്ങളെ സ്വീകരിക്കുന്നത്.
1885 നവംബര്‍ 11 ന് ഒരു വ്യവസായ കുടുംബത്തിലാണ് അനസൂയ സാരാഭായി ജനിക്കുന്നത്.ഇന്ത്യന്‍ തൊഴിലാളി സമരചരിത്രത്തില്‍ വലിയ മാറ്റാങ്ങള്‍ സൃഷ്ടിക്കാന്‍ അനസൂയ സാരാഭായിക്ക് സാധിച്ചു.
ഇന്ത്യയുടെ ആദ്യത്തെ ടെക്സ്റ്റൈല്‍സ് തൊഴിലാളി യൂണിയനായ അഹമ്മദാബാദ് ടെക്സ്റ്റൈല്‍ തൊഴിലാളി യൂണിയന് 1920 ല്‍ സ്ഥാപിച്ചത് അനസൂയ സാരാഭായി അണ്.
36 മണിക്കര്‍ ഷിഫ്റ്റ് സമ്പ്രദായത്തിനെതിരെ അനസൂയ സാരാഭായിയുടെ നേതൃത്വത്തില്‍ പ്രദേശിക നെയ്ത്ത് തൊഴിലാളികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചു.1914 നെയ്ത്തു തൊഴിലാളികളുടെ ഉയര്‍ന്ന ശമ്പളത്തിനായുളള ആദ്യ സമരത്തിന് നേതൃത്വം നല്കി.തുടര്‍ന്ന് അനസൂയ സാരാഭായി തൊഴിലാളികളുടെ ശബ്ദമായി മാറുകയായിരുന്നു