2028 ഓടെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ കണ്ടെത്തല്‍. 2019 ല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം വളര്‍ച്ച കൈവരിച്ച് അഞ്ചാംസ്ഥാനത്തെത്തുമെന്നും ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നുവെന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടീയാകുകയാണ് ഈ നിരീക്ഷണം.
ബാങ്ക് ഓഫ് അമേരിക്കയുടെ കോര്‍പറേറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ് ബാങ്കിങ്ങ് ഡിവിഷനാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് . ഇവിടുത്തെ ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ വന്‍ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്.
2028 ഓടെ ജപ്പാനെ പിന്തള്ളി ലോകത്തിലേ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിച്ച് അഞ്ചാം സ്ഥാനത്തെത്തും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. നിലവിലെ 7 % വളര്‍ച്ചാ നിരക്ക് 10 ശതമാനത്തിലേക്ക് 2028 ഓടെ വര്‍ദ്ധിക്കുമെന്നാണ് കണ്ടെത്തല്‍.
കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ ധന് യോജന പോലുള്ള പദ്ധതികളാണ് ഈ നേട്ടത്തിന് കാരണമാകുക. നിലവില്‍ രാജ്യത്തെ അനൗപചാരിക വരുമാനം 44 ശതമാനമാണ്. ഇത് 83 ശതമാനമായി വര്‍ദ്ധിക്കുകയും ജന്‍ ധന് യോചന പോലുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളിലൂടെ ഔപചാരിക വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും.
വികസന പദ്ധതികള്‍ക്കായി വിദേശമൂലധനത്തെ ആശ്രയിക്കേണ്ട അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇതോടെ വലിയ മാറ്റമുണ്ടാക്കുമെന്നാണ് നിരീക്ഷണം. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വമുണ്ടാകുമെന്നും ഇവര്‍ വിലയിരുത്തുന്നു.
നോട്ട് നിരോധനവും മോദി സര്‍ക്കാരിന്റെ മറ്റു സാമ്പത്തിക ഉത്തേജന പദ്ധതികളും സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്ന വ്യാജ പ്രചരണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.