KeralaNews

ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം

ആലപ്പുഴ : ചേര്‍ത്തലയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം.

ഇന്ന് പുലര്‍ച്ചെ അഞ്ചു മുപ്പതോടെയായിരുന്നു ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീട് കയറി അക്രമിച്ചത്.

ടി വി ഉള്‍പ്പെടെ ഉള്ള ഉപകരണങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു .ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Shares 579
Close
Close