കൊച്ചി: ഹൈക്കോടതിയുടെ വിമര്‍ശനം ഉണ്ടായിട്ടും തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍ സി പി.കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുന്ന കീഴ് വഴക്കം എന്‍ സിപിക്കില്ലെന്ന് ആക്ടിങ് പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ പ്രതികരിച്ചു.അതേസമയം തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി നടത്തിയ പരാമര്‍ശം ഇന്ന് ചേരുന്ന എന്‍ സി പി യോഗത്തില്‍ നിര്‍ണായകമാകും.
കായല്‍ കയ്യേറ്റ കേസില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് തോമസ് ചാണ്ടിക്കെതിരെയുണ്ടായത്. മന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കോടതിയെ ദുരുപയോഗം ചെയ് തു എന്ന് ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി.എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ലന്നായിരുന്നു എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്ററുടെ പ്രതികരണം.രാജിക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
മാത്രമല്ല ശക്തമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിട്ടും ഹര്‍ജി പിന്‍വലിക്കാന്‍ തോമസ് ചാണ്ടി തയ്യാറായില്ല.
അതേ സമയം ഇന്ന് ചേരുന്ന എന്‍ സി പി യോഗത്തില്‍ കോടതി പരാമര്‍ശം ആയുധമാക്കാനാണ് ശശീന്ദ്രന് വിഭാഗത്തിന്റെ നീക്കം.പാര്‍ട്ടി പ്രതിഛായ കണക്കിലെടുത്ത് മന്ത്രി രാജി വയ്ക്കണമെന്ന നിലപാടാകും ശശീന്ദ്രന് പക്ഷം ഉന്നയിക്കുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ശശീന്ദ്രന് അടക്കമുള്ള നേതാക്കള്‍ തയ്യാറായിട്ടില്ല.എന്തായാലും കോടതി പരാമര്‍ശം കൂടി പ്രതികൂലമാകുമ്പോള്‍ ഇന്ന് ചേരുന്ന എന്‍ സി പി യോഗം തോമസ് ചാണ്ടിക്ക് നിര്‍ണായകമാകും.