India

പ്രണയനൈരാശ്യം ; ഇരുപത്തൊന്നുകാരിയേയും,കുടുംബത്തെയും ജീവനോടെ തീകൊളുത്തി ; യുവതി മരിച്ചു

ചെന്നൈ∙ പ്രണയനൈരാശ്യത്തെ തുടർന്ന് ഇരുപത്തിയൊന്നുകാരിയേയും കുടുംബത്തെയും യുവാവ് ജീവനോടെ തീ കൊളുത്തി.പെൺകുട്ടി മരിച്ചു.ഗുരുതരമായി പരിക്കേറ്റ അമ്മയും,സഹോദരിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

എഞ്ചിനീയറായ ഇന്ദുജയാണ് കൊല്ലപ്പെട്ടത്.
ചെന്നൈയിലെ ആടംബക്കത്താണ് സംഭവം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആകാശ് എന്ന യുവാവ് ഇന്ദുജയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

തിങ്കളാഴ്ച ഇന്ദുജയെ കാണാനായി ആകാശ് എത്തിയപ്പോൾ വാതിൽ തുറക്കാൻ ആദ്യം കുടുംബം തയ്യാറായിരുന്നില്ല.എന്നാൽ തനിക്ക് ഇന്ദുജയോട് സംസാരിച്ചേ തീരൂ എന്ന നിർബന്ധത്തെ തുടർന്ന് വാതിൽ തുറക്കുകയായിരുന്നു.

അകത്തേക്ക് കടന്ന് ഉടൻ തന്നെ ആകാശ് പെട്രോൾ ഇന്ദുജക്കു മേൽ ഒഴിച്ച് തീകൊളുത്തി.സമീപത്തുണ്ടായിരുന്ന അമ്മയ്ക്കും,സഹോദരിക്കും ഇന്ദുജയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.

സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട ആകാശിനെ പിന്നീട് പൊലീസ് പിടികൂടി.

Shares 129
Close
Close