ഹരാരെ : പുറത്താക്കപ്പെട്ട സിംബാബ്വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയേയും ഭാര്യയേയും വിചാരണ ചെയ്യില്ലെന്നും അവര്‍ക്ക് രാജ്യത്ത് തുടര്‍ന്നും താമസിക്കാമെന്നും സൈന്യം വ്യക്തമാക്കി.
ഇത് സംബന്ധിച്ച കരാര്‍ മുഗാബെയുമായി ഒപ്പുവെച്ചിട്ടുണ്ടെന്നും സിംബാബ് വെ സൈന്യം വ്യക്തമാക്കി.ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് വിചാരണ ഒഴിവാക്കാനുളള തീരുമാനം ഉണ്ടായത്.
മുഗാബെയുടെ ഉടമസ്ഥതയിലുളള ചില വസ്തുവകളും കൈവശം വയ്ക്കാനും സൈന്യം അനുമതി നല്‍കിയിട്ടുണ്ട്.37 വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നിരുന്ന മുഗാബെയെ സൈന്യം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു.
വീട്ടു തടങ്കലില്‍ ആക്കപ്പെട്ട മൂഗാബെ എന്നാല്‍ രാജിവെക്കാന്‍ തയ്യാറായില്ല.മുഗാബെയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് കൂടാനിരിക്കെ നാടകീയമായി അദ്ദേഹം രാജിവെക്കുകയായിരുന്നു.