NewsGulf

ദുബായിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ വാഹന പാർക്കിംഗ് സൗജന്യം

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ വാഹന പാർക്കിംഗ് സൗജന്യം. ദേശീയദിന അവധിയോടനുബന്ധിച്ച് മെട്രോ റെയിലിന്‍റേയും ട്രാമിന്‍റേയും സമയക്രമത്തിലും മാറ്റം പ്രഖ്യാപിച്ചു.

യുഎഇയിൽ നബിദിനം, ധീരൻമാരുടെ അനുസ്മരണ ദിനം, ദേശീയദിനം എന്നിവ പ്രമാണിച്ച് നവംബർ 30, വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ ദുബായിലെ ബഹുനില പാർക്കിംഗ് സമുച്ചയങ്ങൾ ഒഴികെയുള്ള പെയ്ഡ് പാർക്കിംഗ് ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. ഈ ദിവസങ്ങളിൽ ഷാർജയിലും വാഹന പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നിരുന്നു.

കൂടാതെ, ദുബായ് മെട്രോ, ട്രാം സമയക്രമങ്ങളിലും മാറ്റമുണ്ടാകും. ദുബായ് മെട്രോ റെഡ് ലൈനിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി ഒരുമണിവരെയായിരിക്കും സർവ്വീസ്. വെള്ളിയാഴ്ച രാവിലെ പത്തിന് തുടങ്ങുന്ന സർവ്വീസ് രാത്രി ഒന്നുവരെ തുടരും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെയായിരിക്കും സർവ്വീസ്. ഗ്രീൻ ലൈനിൽ വ്യാഴാഴ്ച രാവിലെ 5.30 മുതൽ രാത്രി 1 മണിവരെ സർവ്വീസ് ഉണ്ടാകും.

വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒരു മണിവരെയും സർവ്വീസ് ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 12 വരെയായിരിക്കും സർവ്വീസ്. ദുബായ് ട്രാം സമയക്രമം ഇനി പറയും പ്രകാരമാണ്. വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ രാത്രി ഒന്നുവരെയും ആയിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 12 വരെ ട്രാം സർവ്വീസ് ഉണ്ടാകും.

532 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close