സീയൂള്‍:ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിച്ചു.ഇന്നലെ അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന് അധീനതയിലുളള കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.
50 മിനിറ്റ് സഞ്ചരിച്ച ശേഷമാണ് മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചത്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.
എന്നാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്നാണ് അമേരിക്ക അഭിപ്രായപ്പെടുന്നത്.ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണം.
മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും സമാന ശേഷിയുളള മിസൈല്‍ തൊടുത്തു.ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്